കെപിസിസി വയനാട് പുനരധിവാസ ഫണ്ട്: കെ.സി. വേണുഗോപാല്‍ എംപി ഒരുമാസത്തെ പ്രതിഫലം സംഭാവന നല്‍കി

 

തിരുവനന്തപുരം: കെപിസിസി വയനാട് പുനരധിവാസ ഫണ്ടിലേക്ക് കെ.സി. വേണുഗോപാല്‍ എംപി ഒരുമാസത്തെ പ്രതിഫലം സംഭാവന നല്‍കി. വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെപിസിസിയുടെ ധനസമാഹരണ യജ്ഞത്തിലേക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന് എംപിയെന്ന നിലയില്‍ ലഭിക്കുന്ന ഒരുമാസത്തെ പ്രതിഫലമായ 1,90,000 രൂപ സംഭാവന നല്‍കിയതായി കെപിസിസി ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.

Comments (0)
Add Comment