കെ.എം ബഷീറിനുള്ള സഹായ ഫണ്ടിലേക്ക് കെപിസിസി ഒരു ലക്ഷം രൂപ നൽകും

മാധ്യമ പ്രവർത്തകനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ ശക്തമായ നടപടികളുണ്ടാകുമെന്ന ഉറപ്പുകൾ പാലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം പ്രസ് ക്ലബിൽ സംഘടിപ്പിച്ച കെ.എം ബഷീർ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം പ്രസ് ക്ലബിന്‍റെയും കേരള പത്രപ്രവർത്തക യൂണിയന്‍റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ.എം ബഷീർ അനുസ്മരണത്തിൽ രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രമുഖരും സഹപ്രവർത്തകരും പങ്കെടുത്തു. പ്രതിബന്ധതയുള്ള പത്രപ്രവർത്തനത്തിന്‍റെ ഉത്തമ ഉദാഹരണമാണ് കെ എം ബഷീർ എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ഓർമിച്ചു.

കെ.എം ബഷീറിന്‍റെ കുടുംബത്തിനായുള്ള സഹായ ഫണ്ടിലേക്ക് കെപിസിസി ഒരു ലക്ഷം രൂപനൽകുമെന്ന ഉറപ്പും കെപിസിസി അധ്യക്ഷൻ നൽകി.

KM Basheermullappally ramachandran
Comments (0)
Add Comment