ബംഗ്ലാദേശ് മോചന യുദ്ധവിജയം; കെപിസിസി സംഘടിപ്പിക്കുന്ന സെമിനാര്‍ നാളെ

Jaihind Webdesk
Monday, November 22, 2021

തിരുവനന്തപുരം : ബംഗ്ലാദേശ് മോചന യുദ്ധ വിജയത്തിന്‍റെ 50-ാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് നവംബര്‍ 23 ന് കെപിസിസി  സെമിനാര്‍ സംഘടിപ്പിക്കും.  വര്‍ക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദിഖ് എംഎല്‍എ ആണ് ഇക്കാര്യം അറിയിച്ചത്.

കെപിസിസി ആസ്ഥാനത്ത് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ രാവിലെ 11 ന് മുന്‍ കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പങ്കെടുക്കും.

ബംഗ്ലാദേശ് യുദ്ധത്തില്‍ പങ്കെടുത്ത സൈനികരേയും അവരുടെ കുടുംബാംഗങ്ങളേയും സമ്മേളനത്തില്‍ ആദരിക്കും.