കെ.പി.സി.സി സെക്രട്ടറിമാര്‍ 29 ന്‌ ചുമതലയേല്‍ക്കും ; ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയെ ആദരിക്കും

തിരുവനന്തപുരം : പുതുതായി നിയമിതരായ കെ.പി.സി.സി സെക്രട്ടറിമാര്‍ 29 ന്‌ ചുമതലയേല്‍ക്കും. സെപ്റ്റംബർ 29 ചൊവ്വാഴ്ച രാവിലെ  11 മണിക്ക് കെ.പി.സി.സി ആസ്ഥാനത്ത്‌ നടക്കുന്ന ചടങ്ങില്‍ വെച്ച്‌ ചുമതല ഏറ്റെടുക്കുമെന്ന്‌ കെ.പി.സി.സി പ്രസിഡന്‍റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

നിയമസഭാ സാമാജികത്വത്തിന്‍റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ഉമ്മന്‍ ചാണ്ടിയെ ഇതേ ചടങ്ങില്‍ ആദരിക്കും. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, മുന്‍ കെ.പി.സി.സി പ്രസിഡന്‍റുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

പുനഃസംഘടനയുടെ ഭാഗമായി 10 പുതിയ ജനറൽ സെക്രട്ടറിമാരെയും 96 സെക്രട്ടറിമാരെയുമാണ് പ്രഖ്യാപിച്ചത്. കെ.പി.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ 175 അംഗങ്ങളാണ് ഉള്ളത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് പുതിയ ഭാരവാഹികളെ നിയമിച്ചത്.

oommen chandy
Comments (0)
Add Comment