കെ.പി.സി.സി പുനഃസംഘടന : ചർച്ചകള്‍ ഇന്ന് പുനരാരംഭിക്കും

Jaihind News Bureau
Thursday, January 16, 2020

ന്യൂഡല്‍ഹി : കെ.പി.സി.സി പുനസംഘടന സംബന്ധിച്ച് ഡൽഹിയിൽ ചർച്ചകൾ ഇന്ന് പുനരാരംഭിക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും. നേതാക്കൾ കേരത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകൾ വാസ്നിക്കുമായി കൂടിക്കാഴ്ച നടത്തിയേക്കും. ചൊവ്വാഴ്ച നേതാക്കൾ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചകളിൽ ക്യത്യമായ നിർദേശങ്ങൾ ഹൈക്കമാൻഡ് നൽകിയെന്നും പുതിയ ഭാരവാഹികൾ ഉടൻ ഉണ്ടാകുമെന്നും നേതാക്കള്‍ പ്രതികരിച്ചു.