കോണ്‍ഗ്രസിലേക്ക് യുവാക്കളുടെ ഒഴുക്ക്; സ്വീകരിച്ച് കെപിസിസി പ്രസിഡന്‍റ്

Jaihind Webdesk
Wednesday, September 29, 2021

 

കോഴിക്കോട് : കോണ്‍ഗ്രസിലേക്ക് യുവാക്കളുടെ ഒഴുക്ക്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ നിന്ന് കോൺഗ്രസിലേക്ക് കടന്നുവന്ന അമ്പത് യുവാക്കളെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ  എംപി പാർട്ടിയിലേക്ക് സ്വീകരിച്ചു.

കോണ്‍ഗ്രസിനെ പുതിയ തലത്തിലേക്ക് ഉയർത്തുന്ന നിരവധി മാറ്റങ്ങള്‍ക്കാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി പദ്ധതികള്‍ ആവിഷ്കരിക്കുന്നത്. ഇതില്‍ ആകൃഷ്ടരായി നിരവധി യുവാക്കളാണ് പാർട്ടിയിലേക്ക് കടന്നുവരുന്നത്. പാർട്ടിയെ സെമി കേഡർ തലത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ പുരോഗമിച്ചുവരികയാണെന്ന് കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കി.