ആര്‍.എസ്.എസിന്‍റേത് രാജ്യത്തെ ഹിന്ദുത്വവത്ക്കരിക്കാനുള്ള ഫാസിസ്റ്റ് ശ്രമം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Saturday, January 26, 2019

രാജ്യത്തെ ഹിന്ദുത്വവത്ക്കരിക്കാനുള്ള ഫാസിസ്റ്റ് തന്ത്രമാണ് ആർ.എസ്.എസ് നടപ്പാക്കുന്നതന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സേവാദൾ സംസ്ഥാന ക്യാമ്പില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം. ഏത് പ്രതിസന്ധി ഘട്ടത്തിലും ജനങ്ങൾക്ക് സേവാദൾ പോലൊരു പ്രസ്ഥാനത്തിന്‍റെ സേവനം ആവശ്യമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

2019 ലെ പൊതുതെരഞ്ഞെടുപ്പ് നിർണായകമാണ്. രാജ്യത്തിന്‍റെ നിലനിൽപ് തന്നെ തീരുമാനിക്കുന്ന തെരഞ്ഞടുപ്പാണിത്. തീവ്ര ഹിന്ദുത്വ പാർട്ടികളുടെ ഭരണത്തിനെതിരെ വിധിയെഴുത്തുണ്ടാകണം. ഇതിന് സേവാദളിന്‍റെ പ്രവര്‍ത്തനം അനിവാര്യമാണ്. ആർ.എസ്.എസ് വിഭജന ഫാസിസ്റ്റ് പ്രസ്ഥാനമാണെന്നും കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

സേവാദൾ ചരിത്രം, ഭാരതത്തിന്‍റെ വികസനത്തിൽ കോൺഗ്രസിന്‍റെ പങ്ക് , രാഷ്ട്ര വികസനത്തിൽ ബി.ജെ.പി വരുത്തിയ നഷ്ടം, കോൺഗ്രസിന്‍റെയും മറ്റ് രാഷ്ട്രീയ പാർട്ടികളുടെയും ചരിത്രവും പ്രത്യയ ശാസ്ത്രവും എന്നീവിഷയങ്ങൾ ക്യാമ്പിൽ ചർച്ച ചെയ്തു. രാജീവ് ഗാന്ധി സെന്‍റര്‍ ഫോർ ഡെവലപ്മെൻറ് സ്റ്റഡി സെൻറിൽ നടക്കുന്ന ക്യാമ്പ് നാളെ സമാപിക്കും.