കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ എംപി നാളെ വയനാട് സന്ദർശിക്കും

 

കല്‍പ്പറ്റ: വയനാട് പ്രകൃതിദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ വിദേശപര്യടനം വെട്ടിച്ചുരുക്കി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി കേരളത്തിലേക്ക് പുറപ്പെട്ടു. നാളെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം വയനാട്ടിലേക്ക് യാത്ര തിരിക്കും. ദുരിതമനുഭവിക്കുന്നവർക്കായി മരുന്ന്, വസ്ത്രം, വെള്ളം, ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളും മറ്റും എത്തിക്കുന്നതിനും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നതിനും കോൺഗ്രസിന്‍റെയും പോഷക സംഘടനകളുടെയും പ്രവർത്തകരുടെ സാന്നിധ്യം ഉറപ്പാക്കണം എന്ന് കെപിസിസി പ്രസിഡന്‍റ് ആഹ്വാനം ചെയ്തു.

Comments (0)
Add Comment