മറുപടി തൃപ്തികരം; ശിവദാസന്‍ നായരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയതായി കെപിസിസി പ്രസിഡന്‍റ്

Jaihind Webdesk
Friday, September 17, 2021

തിരുവനന്തപുരം : അച്ചടക്കലംഘനത്തിന് കെപിസിസി നൽകിയ നോട്ടീസിന് മുന്‍ ജനറല്‍ സെക്രട്ടറിയും മുൻഎംഎൽ എയുമായ ശിവദാസന്‍ നായര്‍ക്കെതിരായ സസ്പെന്‍ഷന്‍ റദ്ദാക്കി.

തൃപ്തികരമായ മറുപടി നല്‍കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ്നടപടി റദ്ദ് ചെയ്യാനും പാര്‍ട്ടിയില്‍ തിരികെ എടുക്കാനും തീരുമാനിച്ചതായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി അറിയിച്ചു.

മുന്നോട്ടുള്ള പ്രയാണത്തിൽ പാർട്ടിക്ക് കരുത്തും ശക്തിയും നൽകാൻ ശിവദാസൻ നായരുടെ സേവനം ആവശ്യമാണെന്നും കെ സുധാകരൻ എംപി പറഞ്ഞു.