തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും ചേർന്ന് നയിക്കുന്ന ജനകീയ പ്രക്ഷോഭയാത്രയായ ‘സമരാഗ്നി’യുടെ സംഘാടക സമിതി ഇന്ന് രൂപീകരിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിലാണ് സംഘാടക സമിതി രൂപീകരണ യോഗം നടക്കുക. മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉള്‍പ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും.
ജനുവരി 21-ന് കാസർകോട് മഞ്ചേശ്വരത്തു നിന്നും ആരംഭിക്കുന്ന ജാഥ 140 നിയമസഭാ മണ്ഡലങ്ങളിലൂടെയും പര്യടനം നടത്തും. ഇടതു സർക്കാരിന്‍റെ അഴിമതിയും കെടുകാര്യസ്ഥതയും ഭരണ പരാജയവും തുറന്നുകാട്ടിയാണ് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചേർന്ന് നയിക്കുന്ന ജനകീയപ്രക്ഷോഭ യാത്രയായ സമരാഗ്നിയുമായി കോൺഗ്രസ് കേരള പര്യടന ജാഥ ആരംഭിക്കുന്നത്.