സ്നേഹവീടൊരുക്കി കെപിസിസി; വീടിന്‍റെ താക്കോല്‍ കെ. സുധാകരന്‍ മറിയക്കുട്ടിക്ക് കൈമാറി

 

ഇടുക്കി: ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് അടിമാലിയില്‍ യാചനാസമരം നടത്തിയ മറിയക്കുട്ടിക്കായി കെപിസിസി നിര്‍മ്മിച്ച് നല്‍കുന്ന വീടിന്‍റെ താക്കോല്‍ദാനം നടന്നു. നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടിന്‍റെ താക്കോല്‍ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ മറിയക്കുട്ടിക്ക് കൈമാറി. സംസ്ഥാനത്ത് ഇത് ആയിരത്തി പത്തൊമ്പതാമത്തെ വീടാണ് കെപിസിസി നിര്‍ധനരായവര്‍ക്ക് വേണ്ടി നിര്‍മ്മിച്ച് നല്‍കുന്നതെന്ന് കെ. സുധാകരന്‍ പറഞ്ഞു. ഉണ്ടായിരുന്ന പഴയ വീട് പൊളിച്ച് നീക്കിയാണ് അടിമാലിയില്‍ ഇരുന്നൂറേക്കറില്‍ പുതിയ വീട് നിര്‍മ്മിച്ച് നല്‍കിയിട്ടുള്ളത്. 12 ലക്ഷം രൂപ മുടക്കിയാണ് നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്.

Comments (0)
Add Comment