കെ.പി.സി.സി രാഷ്ട്രിയ കാര്യ സമിതി യോഗം ഇന്ന് 

Jaihind Webdesk
Sunday, December 30, 2018

congress flag

സി.പിഎമ്മിന്റെ നേത്യത്വത്തിൽ സർക്കാർ സംവിധാനങൾ ദുരുപയോഗം ചെയ്ത് വനിത മതിൽ വിജയിപ്പിക്കാനുള്ള സർക്കാർ നീക്കങ്ങൾ പൊതു സമൂഹത്തിനിടയിൽ വ്യാപകമായി പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ ഉയർന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രിയ കാര്യ സമിതി ചർച്ച ചെയ്യും. വനിത മതിലിന് എതിരെ ഉണ്ടായ പൊതു വികാരം യു.ഡി.എഫിന് അനുകൂലമാണന്നാണ് കെ.പി.സി.സിയുടെ വിലയിരുത്തൽ. നിലവിലെ രാഷ്ട്രിയ സാഹചര്യങ്ങുളും യോഗം ചർച്ച ചെയ്യം. സര്‍ക്കാരിനെതിരെ കെ.പി.സി.സി നടത്തിയ പ്രചരണങ്ങൾ ഫലപ്രദമായി എന്നാണ് പാർട്ടി നേത്യത്വം കണക്കാക്കുന്നത്. ഇക്കാര്യത്തിൽ സ്വീകരിക്കണ്ടേ തുടർ നടപടികളും രാഷ്ടിയ കാര്യ സമിതി ചർച്ച ചെയ്യും. ലോക്സഭ തെരഞ്ഞടുപ്പിന് മുന്നോടിയായി സ്വീകരിക്കണ്ടേ സംഘടന നടപടിക്രമങ്ങളും രാഷ്ടിയ കാര്യ സമിതി തീരുമാനിക്കും.കെ.പി.സി.സി പ്രസിഡന്റ് മുല്ലപള്ളി രാമചന്ദ്രന് പുറമെ എ.ഐ.സി.സി വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ ഉമ്മൻ ചാണ്ടി, കെ.സി വേണുഗോപാൽ, പി.സി ചാക്കോ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ യോഗത്തിൽ പങ്കെടക്കും.