കെ.പി.സി.സിയില്‍ ജവഹര്‍ലാല്‍ നെഹ്റു അനുസ്മരണം

Jaihind Webdesk
Monday, May 27, 2019

കെ.പി.സി.സി ആസ്ഥാനത്ത് രാജ്യത്തിന്‍റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്‍റെ 55-ാമത് ചരമ വാർഷിക അനുസ്മരണം നടന്നു. ഇന്നു കാണുന്ന ഇന്ത്യയുടെ സൗഭാഗ്യങ്ങൾ എല്ലാം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെയും നെഹ്റുവിന്‍റെയും സംഭാവനയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് രാഷ്ട്രീയത്തെ ചെറുത്തു തോൽപിക്കാൻ നെഹ്റുവിന്‍റെ ആദർശങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി ആസ്ഥാനത്ത്  നടന്ന ജവഹർലാൽ നെഹ്രുവിന്‍റെ 55-ാ മത് ചരമ വാർഷിക അനുസ്മരണം കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.  നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് രാഷ്ട്രീയത്തെ ചെറുത്തു തോൽപിക്കാൻ നെഹ്റുവിന്‍റെ ആദർശങ്ങൾ ആവശ്യമാണ്.  നെഹ്റുവിനെ വേട്ടയാടുന്നതിൽ സംഘപരിവാറിനൊപ്പം കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളുമുണ്ടായിരുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

നെഹ്റുവിന്‍റെ ഓർമകളും അദ്ദേഹത്തിന്‍റെ ആദർശങ്ങളും  മനസുകൾക്ക് കൂടുതൽ ഊർജം നൽകുന്നതാണെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹന്നാൻ പറഞ്ഞു. മുൻ കേന്ദ്ര മന്ത്രി കെ.വി തോമസ്, മുൻ കെ.പി.സി.സി പ്രസിഡന്‍റുമാരായ എം.എം ഹസൻ, തെന്നല ബാലകൃഷ്ണപിള്ള,  മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്, ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ അനുസ്മരണ സമ്മേളനത്തിലും പുഷ്പാർച്ചനയിലും പങ്കെടുത്തു.