പുതിയ കെപിസിസി ഭാരവാഹികൾ രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

Jaihind Webdesk
Saturday, September 22, 2018

പുതിയ കെപിസിസി ഭാരവാഹികൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളിരാമചന്ദ്രൻ വർക്കിംഗ് പ്രസിഡൻറുമാരായ കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, പ്രചരണസമിതി കൺവീനർ കെ.മുരളീധരൻ, യു.ഡി.എഫ് കൺവീനർ ബെന്നി ബഹന്നാൻ തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.

പാർട്ടിയിൽ എല്ലാവരേയും യോജിപ്പിച്ച് കൊണ്ട് പോകണമെന്നും മോദി സർക്കാരിന്‍റെ അഴിമതി കേരളത്തിൽ മുഖ്യ പ്രചരണ വിഷയമാക്കണമെന്നും രാഹുൽഗാന്ധി ആവശ്യപ്പെട്ടു. രാഹുൽഗാന്ധി തങ്ങളിൽ അർപ്പിച്ചിരിക്കുന്നത് വലിയ വിശ്വാസമാണെന്നും ലോക്‌സഭ തിരഞ്ഞെടുപ്പിൽ മികച്ച വിജയം കരസ്ഥമാക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.