ഭാരവാഹിപ്പട്ടിക; ഇന്ന് രാത്രിയോടെ അന്തിമരൂപമെന്ന് കെപിസിസി പ്രസിഡന്‍റ്

Jaihind Webdesk
Saturday, October 9, 2021

 

ന്യൂഡല്‍ഹി : കെപിസിസി ഭാരവാഹി പട്ടികയിൽ വനിതകൾക്കും യുവാക്കൾക്കും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. പട്ടിക സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. ഇന്ന് രാത്രിയോടെ പട്ടികയ്ക്ക് അന്തിമ രൂപമാകുമെന്നാണ്  കരുതുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.