കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം നാളെ

Jaihind News Bureau
Wednesday, December 16, 2020

തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഫലത്തിന്‍റെ വിലയിരുത്തലുകളിലേക്ക് വിവിധ രാഷ്ട്രീയ പാർട്ടികൾ കടക്കുന്നു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം നാളെ തിരുവനന്തപുരത്ത് ചേരും. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പ്രാഥമികമായ അവലോകനമാകും നാളത്തെ യോഗത്തിൽ ഉണ്ടാവുക. തെരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് തിരിച്ചടിയല്ലെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ.എങ്കിലും വിവിധ മേഖലകളിലെ പരാജയം സംബന്ധിച്ച് വിശദമായ ചർച്ച യോഗത്തിൽ ഉണ്ടാകും. വെളളിയാഴ്ച സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും തിരുവനന്തപുരത്ത് ചേരും. തെരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രാഥമികമായ അവലോകനമാകും സി.പി എമ്മും നടത്തുക. തെരഞ്ഞെടുപ്പ് ഫലത്തിന്റെ അവലോകനത്തിനായി ബി.ജെ.പി നേതൃയോഗവും ഉടൻ ചേരും.