കെ.പി.സി.സി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു ; 12 വൈസ് പ്രസിഡന്‍റുമാര്‍, 34 ജനറല്‍ സെക്രട്ടറിമാർ

Jaihind News Bureau
Friday, January 24, 2020

 

കെ.പി.സി.സി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. 12 വൈസ് പ്രസിഡന്‍റുമാരും 34 ജനറല്‍ സെക്രട്ടറിമാരും ട്രഷററും ഉള്‍പ്പെടെ 47 പേരുടെ പട്ടികയ്ക്കാണ് കോണ്‍ഗ്രസ് ഹൈക്കമാൻഡ് അംഗീകാരം നൽകിയത്. സെക്രട്ടറിമാരുടെയും എക്സിക്യൂട്ടീവ് അംഗങ്ങളുടെയും പട്ടിക ഫെബ്രുവരി 10 ന് മുമ്പായി പ്രസിദ്ധികരിക്കും. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, നിയമ സഭാ തെരഞ്ഞെടുപ്പ് എന്നിവയെ നേരിടാൻ കെ.പി.സി.സി സംഘടനാ സംവിധാനം സജ്ജമായി.

പി.സി വിഷ്ണുനാഥ്‌, ശൂരനാട് രാജശേഖരൻ, ജോസഫ് വാഴക്കൻ, കെ.പി ധനപാലൻ, കെ.സി റോസക്കുട്ടി, പത്മജ വേണുഗോപാൽ, മോഹൻ ശങ്കർ, സി.പി മുഹമ്മദ്, മൺവിള രാധാകൃഷ്ണൻ, ടി സിദ്ദിഖ്, ശരത്ചന്ദ്രപ്രസാദ്, എഴുകോൺ നാരായണൻ എന്നിവരാണ് പുതിയ ഉപാധ്യക്ഷൻമാർ. കെ.കെ കൊച്ചുമുഹമ്മദ് ആണ് പുതിയ ട്രഷറർ. കെ.പി.സി.സി സെക്രട്ടറിമാരുടെയും എക്സിക്യൂട്ടീവ് അംഗങ്ങളുടെയും പട്ടിക ഫെബ്രുവരി 10 ന് മുമ്പായി പ്രഖ്യാപിക്കും എന്ന് ഹൈക്കമാൻഡ് അറിയിച്ചു. എല്ലാ നേതാക്കളുമായും കൂടിയാലോചന നടത്തിയതിന് ശേഷമാണ് പട്ടികയ്ക്ക് ഹൈക്കമാൻഡ് അംഗീകാരം നൽകിയത്.