കെപിസി സി ആസ്ഥാനത്ത് ഇന്ദിരാ ഗാന്ധി അനുസ്മരണം

ഇന്ദിരാഗാന്ധിയുടെ 102 ആം ജന്മവാര്‍കാഘോഷത്തിന്‍റെ ഭാഗമായി ഇന്ദിരാ ഗാന്ധി അനുസ്മരണം കെപിസി സി ആസ്ഥാനത്തു സംഘടിപ്പിച്ചു. കെ പി സി സി പ്രസിഡന്‍റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. മുൻ കെപിസിസി പ്രസിഡന്‍റ് എം എം ഹസ്സൻ, എൻ പീതാംബരക്കുറുപ്പ് തുടങ്ങിയ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു

ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് 102 ആം ജന്മദിനാഘോഷത്തിന് തുടക്കമായത്.

തുടർന്ന് കെപിസിസി പ്രസിഡന്‍റ്‌ മുല്ലപള്ളി രാമചന്ദ്രൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ ഉൽപ്പാദന രംഗത്ത് ഇന്ന് നാം കൈവരിച്ച നേട്ടത്തിന്‍റെ കാരണം ഇന്ദിരാഗാന്ധി ആയിരുന്നുവെന്നു കെ പി പി പ്രസിഡന്‍റ്‌ പറഞ്ഞു. ഇന്ദിരാഗാന്ധി വളർത്തിയെടുത്ത പൊതു മേഖല സ്ഥാപനങ്ങൾ ഇന്ന് മോദി സർക്കാർ വിറ്റു തുലയ്ക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിഘടന വാദത്തിന്‍റെ വേരുകൾ മുറിച്ചു മാറ്റി ഇന്ദിരാഗാന്ധി ഇന്ത്യയെ ഐക്യത്തിലേക്ക് കൊണ്ട് പോയെന്നു കെപിസിസി പ്രസിഡന്‍റ്‌ മുൻ എം.എം ഹസ്സൻ അനുസ്മരിച്ചു

ഇന്ത്യയിൽ മതേതരത്തിന്‍റെ മരണ മണി മുഴങ്ങുകയാണെന്നു എം.എം ഹസ്സൻ കൂട്ടിച്ചേർത്തു.

kpccindira gandhi
Comments (0)
Add Comment