കെപിസിസി എക്സിക്യൂട്ടീവ് യോഗം ഡിസംബര്‍ 30ന് കെപിസിസി ആസ്ഥാനത്ത് ചേരുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന് അറിയിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപിയുടെ അധ്യക്ഷതയില്‍ രാവിലെ 10ന് ചേരുന്ന യോഗത്തില്‍ പുതുതായി കേരളത്തിന്റെ ചുമതലയേറ്റെടുക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വിഡി സതീശന്,കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല,ഡോ.ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്, സംസ്ഥാനത്ത് നിന്നുള്ള എഐസിസി ഭാരവാഹികള്‍,രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെപിസിസി ഭാരവാഹികള്‍,ഡിസിസി പ്രസിഡന്റുമാര്‍,എംപിമാര്‍,എംഎല്‍എമാര്‍,കെപിസിസി എക്സിക്യൂട്ടീവ് അംഗങ്ങള്‍, പോഷക സംഘടനകളുടെ അധ്യക്ഷന്മാര് തുടങ്ങിയവര്‍ പങ്കെടുക്കും.