കെപിസിസി അച്ചടക്കസമിതി നിലവിൽ വന്നു; തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ചെയർമാൻ

Jaihind Webdesk
Saturday, December 25, 2021

Thiruvanchoor-Radhakrishnan                                                                                                                                                                                                കെപിസിസിക്ക് പുതിയ അച്ചടക്ക സമിതി നിലവിൽ വന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയെ മൂന്നംഗ അച്ചടക്ക സമിതിയുടെ ചെയർമാനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിയോഗിച്ചു. എൻ അഴകേശൻ, ഡോ. ആരിഫാ സൈനുദ്ദീൻ എന്നിവരാണ് മറ്റ് രണ്ട് അംഗങ്ങൾ. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് പ്രഖ്യാപനം നടത്തിയത്.