തുടര്‍ച്ചയായി ജലപീരങ്കിയും കണ്ണീര്‍വാതകവും; കോണ്‍ഗ്രസിന്റെ ഡിജിപി ഓഫീസ് മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം, കെ.സുധാകരനെ ആശുപത്രിയിലേക്ക് മാറ്റി


ഡിജിപി ഓഫീസിലേക്കുള്ള കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു. പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെയാണ് സംഘര്‍ശമുണ്ടായത്. പോലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ സതീശന്‍ പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ.സുധാകരനെ ആശുപത്രിയിലേക്ക് മാറ്റി. യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതിഷേധ മാര്‍ച്ചിന് നേരെ പോലീസ് ആക്രമണമുണ്ടായത്. ഒട്ടേറെ പ്രവര്‍ത്തകര്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണു.

Comments (0)
Add Comment