ലോക്‌സഭ തെരഞ്ഞെടുപ്പ് : കെപിസിസി സമിതികൾ പ്രഖ്യാപിച്ചു

Jaihind Webdesk
Monday, February 11, 2019

Congress-win

ലോക്‌സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള കെപിസിസി സമിതികൾ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് സമിതി,ഏകോപന സമിതി, പ്രചരണ സമിതി, മാധ്യമ സമിതി തുടങ്ങി സമിതികളാണ് പ്രഖ്യാപിച്ചത്. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്ക് ചെയർമാനായ ഏകോപന സമിതിയിൽ കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, കെ.സി വേണുഗോപാൽ, പി.സി ചാക്കോ തുടങ്ങി 58 പേർ അംഗങ്ങളാണ്.

26 അംഗ തെരഞ്ഞെടുപ്പ് സമിതിയേയും പ്രഖ്യാപിച്ചിട്ടുണ്ട്.കെ.മുരളീധരൻ ചെയർമാനായ 35 അംഗ പ്രചരണ സമിതിയുടെ കൺവീനർ വി.എസ് ജോയി ആണ്. വി.എസ് ശിവകുമാർ ചെയർമാനും പി.എസ് പ്രശാന്ത് കൺവീനറുമായാണ് പബ്ലിസിറ്റി കമ്മിറ്റി. പാലോട് രവി ചെയർമാനായ മാധ്യമ സമിതിയുടെ കൺവീനർ വിജയൻ തോമസാണ്. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധിയുടെ തീരുമാനം സംഘടനചുമതലയുള്ള എഐസിസി ജനറൽസെക്രട്ടറി കെ.സി വേണുഗോപാലാണ് പത്രകുറിപ്പിലൂടെ അറിയിച്ചത്.