ചെറുപുഴയിലെ കരാറുകാരന്‍റെ മരണം: കെ.പി.സി.സി സമിതി ഇന്ന് തെളിവെടുപ്പ് നടത്തും

Jaihind News Bureau
Thursday, September 12, 2019

ചെറുപുഴയിലെ കരാറുകാരൻ മുതുപാറക്കുന്നേൽ ജോസഫിന്‍റെ മരണം സംബന്ധിച്ച് അന്വേഷിക്കാൻ നിയോഗിച്ച കെ.പി.സി.സി സമിതി ഇന്ന് തെളിവെടുപ്പ് നടത്തും. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ വി.എ.നാരായണൻ, കെ.പി.അനിൽകുമാർ, കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് ടി.സിദ്ധിഖ് എന്നിവരാണ് സമിതി അംഗങ്ങൾ.  ഇന്ന് സംഘം ജോസഫിന്‍റെ വീട് സന്ദർശിക്കും.ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തും.  സംഭവത്തിന്‍റെ നിജസ്ഥിതി അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് കെ.പി.സി.സിക്ക് കൈമാറണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിർദ്ദേശം നൽകിരുന്നു. ഇതിനെ തുടർന്നാണ് സമിതിയുടെ സന്ദർശനം.