കെ.പി.സി.സി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു ; പത്ത് പുതിയ ജനറല്‍ സെക്രട്ടറിമാർ

Jaihind News Bureau
Sunday, September 13, 2020

 

കെ.പി.സി.സി പുനഃസംഘടനയുടെ ഭാഗമായി കൂടുതൽ ഭാരവാഹികളെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. കെ.പി.സി.സിക്ക് 10 പുതിയ ജനറൽ സെക്രട്ടറിമാർ കൂടി. വി.ജെ പൗലോസ്, ഇ മുഹമ്മദ് കുഞ്ഞി, വി.എ നാരായണൻ, പി.കെ ജയലക്ഷ്മി, ബി ബാബു പ്രസാദ്, ദീപ്തി മേരി വർഗീസ്, വി.എസ് ജോയ്, സോണി സെബാസ്റ്റ്യൻ, വിജയൻ തോമസ്, മാർട്ടിൻ ജോർജ് എന്നിവരാണ് പുതിയ ജനറൽ സെക്രട്ടറിമാർ.

96 പേരെയാണ് പുതിയ സെക്രട്ടറിമാരായി നിയമിച്ചിരിക്കുന്നത്. കെ.പി.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ 175 അംഗങ്ങളാണ് ഉള്ളത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് പുതിയ ഭാരവാഹികളെ നിയമിച്ചത്.

 

 

 

teevandi enkile ennodu para