ബ്രൂവറി അഴിമതി, ശബരിമല സ്ത്രീ പ്രവേശന വിഷയങ്ങളില്‍ ഇടതുസർക്കാർ പ്രതിരോധത്തിലായ സാഹചര്യത്തിൽ സർക്കാരിന് എതിരെ പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്നു. ഇക്കാര്യത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യാൻ കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയും യു.ഡി.എഫ് നേതൃയോഗവും ചേരുകയാണ്.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കോൺഗ്രസും യു.ഡി.എഫും സ്വീകരിച്ച നിലപാടിനെ മത-സാമുദായിക നേതൃത്വങ്ങളും വിശ്വാസികളും അംഗീകരിച്ച സാഹചര്യത്തിലാണ് തുടർ നടപടികൾ തീരുമാനിക്കാൻ നേതൃയോഗങ്ങൾ ചേരുന്നത്. ശബരിമല വിഷയത്തിൽ ബി.ജെ.പിയും സി.പി.എമ്മും സ്വീകരിച്ച നിലപാട് പൊതു സമൂഹം തള്ളികളഞ്ഞിരിക്കുകയാണ്. ഇതുസംബന്ധിച്ച് കുടുതൽ ചർച്ചകൾ യോഗങ്ങളിൽ ഉണ്ടാകും.
കെ.പി.സിസി രാഷ്ട്രീയകാര്യ സമിതിയും യു.ഡി.എഫും ഇക്കാര്യം ചർച്ച ചെയ്യും. സംഘടനാ വിഷയങ്ങൾ രാഷ്ട്രീയകാര്യ സമിതി വിലയിരുത്തും. ഡിസ്റ്റിലറി ബ്രൂവറി അഴിമതി വ്യക്തമായിട്ടും ദുർബല വാദങ്ങൾ ഉയർത്തിയ സർക്കാർ വിഷയത്തിൽ മറുപടി നൽകാൻ കഴിയാത്ത അവസ്ഥയിലാണ്. ഇക്കാര്യത്തിൽ സ്വീകരിക്കണ്ടേ സമര പരിപാടികൾ ഉന്നത നേതൃയോഗങ്ങൾ തീരുമാനിക്കും.
രാഷ്ട്രീയകാര്യസമിതി കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിലും യു.ഡി.എഫ് നേതൃയോഗം പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലുമാണ് നടക്കുക.