നെയ്യാറ്റിന്‍കരയിലെ രാജന്‍റേയും അമ്പിളിയുടേയും മക്കൾക്ക് കെപിസിസിയുടെ അടിയന്തര സാമ്പത്തിക സഹായം

Jaihind News Bureau
Thursday, December 31, 2020

നെയ്യാറ്റിൻകരയിൽ തീകൊളുത്തി മരിച്ച ദമ്പതികളായ രാജന്‍റേയും അമ്പിളിയുടേയും മക്കൾക്ക് കെപിസിസിയുടെ അടിയന്തര സാമ്പത്തിക സഹായം. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നിർദ്ദേശ പ്രകാരം ജനറൽ സെക്രട്ടറി കെപി അനിൽകുമാർ ഒരു ലക്ഷം രൂപയുടെ ചെക്ക് കുടുംബത്തിന് കൈമാറി. രാജന്‍റെയും അമ്പിളിയുടേയും മക്കൾക്ക് എന്തു സഹായം വേണമെങ്കിലും കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെടാമെന്നും അനിൽകുമാർ കുടുംബത്തെ അറിയിച്ചു. കെപിസിസി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ്, ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ, കെപിസിസി സെക്രട്ടറിമാരായ ആർവി രാജേഷ്, വിനോദ് കൃഷ്ണ തുടങ്ങിയവർ സംബന്ധിച്ചു