കെ.പി.സി.സിയുടെ ആയിരം വീട് പദ്ധതിയിലൂടെ പ്രളയബാധിതർക്ക് കൂടുതൽ വീടുകൾ നിർമിച്ചുനൽകും

 

കെ.പി.സി.സി യുടെ ആയിരം വീട് പദ്ധതിയിലൂടെ പ്രളയബാധിതർക്ക് കൂടുതൽ വീടുകൾ നിർമിച്ചുനൽകാൻ തീരുമാനിച്ചതായി മുൻ കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസൻ. ഇതിനായി കെ.പി.സി.സി യുടെ പ്രത്യേക ഫണ്ടിലേക്ക് 3.43 കോടി രൂപ പിരിഞ്ഞു കിട്ടിയെന്നും അദ്ദേഹം അറിയിച്ചു.

പ്രളയബാധിതർക്ക് ആയിരം വീടുകൾ നിർമ്മിച്ചുനൽകാൻ കെ.പി.സി.സി ആവിഷ്കരിച്ച ഭവന നിർമാണ പദ്ധതിപ്രകാരം സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 42 വീടുകളുടെ നിർമാണം പൂർത്തിയാക്കി. 278 വീടുകളുടെ നിർമാണം വിവിധ ഘട്ടങ്ങളിലായി നടന്നു കൊണ്ടിരിക്കുന്നു. കെ.പി.സി.സി യുടെ നിർദേശമനുസരിച്ച് എം.എൽ.എമാരുടെ നേതൃത്വത്തിൽ എറണാകുളത്ത് 27 വീടുകളുടെ നിർമാണം പൂർത്തിയാക്കിയെന്നും എം.എം ഹസൻ അറിയിച്ചു.

ആലപ്പുഴ ജില്ലയിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹായത്തോടെ 30 വീടുകൾ നിർമിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ജില്ലയിൽ ആകെ 47 വീടുകൾ നിർമിക്കും. കേരളത്തിലുടനീളം വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും എം.എം ഹസൻ അറിയിച്ചു.

 

MM Hassankpcc
Comments (0)
Add Comment