സംസ്ഥാനത്തു വീണ്ടും നിപ? ഭീതിയില്‍ കോഴിക്കോടും

നിപ വൈറസ് സംസ്ഥാനത്തു വീണ്ടും സ്ഥിരീകരിച്ചതോടെ കോഴിക്കോടും കനത്ത ഭീതിയിലാണ്. വൈറസിനെ പ്രതിരിധിക്കാനുള്ള പ്രവർത്തനങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ സജ്ജമായിക്കഴിഞ്ഞു.

കഴിഞ്ഞ മെയ്‌ മാസത്തിലാണ് കോഴിക്കോടിനെ നടുക്കിയ നിപ വൈറസ് ബാധ ഉണ്ടായതു. മെയ്‌ അഞ്ചാം തീയതി ചങ്ങരോത് സ്വദേശി സാബിത് മരണപെട്ടതിനു പിന്നാലെ സഹോദരൻ കൂടി സമാന രോഗലക്ഷങ്ങളോടെ മരണപെട്ടതാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്. തുടർന്നിങ്ങോട്ട് നിപ്പ ബാധിച്ചയാളെ പരിചരിച്ച് വൈറസ് ബാധയേറ്റു മരിച്ച നഴ്സ് ലിനി ഉൾപ്പെടെ 18 മരണങ്ങൾ സംഭവിച്ചു. വീണ്ടും നിപ വൈറസ് ബാധ സംസ്ഥാനത്തു സ്ഥിരീകരിച്ചപ്പോൾ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ സജീവമായി നടക്കുന്നുണ്ട്. ആശുപത്രികളിൽ അനാവശ്യമായി എത്തുന്നത് ഒഴിവാക്കണമെന്നും , കൂട്ടിരുപ്പ് ആളുകളുടെ എണ്ണം കുറയ്ക്കണമെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കുന്നു

പനി തുടങ്ങിയ ലക്ഷണങ്ങളോട് കൂടി ആശുപത്രിയിൽ എത്തുന്ന രോഗികളെ പ്രത്യേക വാർഡുകളിൽ ചികത്സ തൽകുന്നതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഭീതിയുടെ സാഹചര്യം ഇല്ലെന്നും എല്ലാവരും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപെട്ടു.

Comments (0)
Add Comment