കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ കോഴിക്കോട് ജില്ല കോൺഗ്രസ്‌ കമ്മിറ്റിയുടെ ശക്തമായ പ്രക്ഷോഭം

കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ കോഴിക്കോട് ജില്ല കോൺഗ്രസ്‌ കമ്മിറ്റി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുന്നു. പൗരത്വ ബില്ലിനെതിരെയും സ്ത്രീകൾക്കെതിരെ വർധിച്ചു വരുന്ന അക്രമങ്ങൾക്കെതിരെയും കൂടാതെ വിലക്കയറ്റത്തിനെതിരെയും ഒരു മാസം നീണ്ടു നിൽക്കുന്ന വലിയ പ്രധിഷേധ പരിപാടികൾക്കാണ് കോൺഗ്രസ് ഒരുങ്ങുന്നത്.

രാജ്യം നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടാതിരിക്കാൻ വിഭജന ചേരിതിരിവിലേക്കു കൊണ്ടുപോകാനുള്ള ബോധ പൂർവമായ ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഇത്തരം വിഷയങ്ങളിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇതുവരെ പ്രതികരിച്ചിട്ടില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങങ്ങൾക്കെതിരെ വലിയ പ്രക്ഷോഭമാണ് കോഴിക്കോട് ജില്ല കോൺഗ്രസ്‌ കമ്മിറ്റിയുടെ അഭുമുഖ്യത്തിൽ നടത്തുന്നത്. രാജ്യത്തു വർധിച്ചു വരുന്ന സ്ത്രീ അക്രമങ്ങൾക്കെതിരെ ഡിസംബർ 14 ന് മാ നിഷാദ പരിപാടി ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും നടക്കും. ഡിസംബർ 15ന് കോൺഗ്രസ്‌ കമ്മിറ്റിയുടെ മണ്ഡലം പ്രസിഡന്‍റുമാർ പങ്കെടുക്കുന്ന ക്യാമ്പ് എക്സിക്യൂട്ടീവ് കൊയിലാണ്ടിയിൽ നടക്കും.

ഡിസംബർ 21 കോഴിക്കോട് ജില്ല കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലെക്ടറേറ്റിന് മുന്നിലേക്ക്‌ നടത്തുന്ന മാർച്ച്‌ ഡോ. ശശി തരൂർ എംപി ഉദ്ഘാടനം ചെയ്യും. വാളയാർ കുഞ്ഞുങ്ങൾക്ക് നീതി നൽകുക, മാർക്ക്‌ തട്ടിപ്പ് കേസിലെ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം, സ്ത്രീ വേട്ട, വിലക്കയറ്റം, തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് മാർച്ച്‌. ഡിസംബർ 28 ന് കോൺഗ്രസ്‌ ജന്മദിനത്തോടനുബന്ധിച്ചു 26 ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയെ മുറിക്കരുത് എന്നാ മുദ്രാവാക്യവുമായി പൗരത്വ ബില്ലിനെതിരെ ഓപ്പണ്‍ ഫോറം നടത്തും. ജനുവരി അവസാനത്തോട് കൂടി കോഴിക്കോട് ജില്ല കോൺഗ്രസ്‌ കമ്മിറ്റി 700 മീറ്റർ പദയാത്ര നടത്തും. പദയാത്രയിൽ ദേശീയ സംസ്ഥാന നേതാക്കൾ പങ്കെടുക്കും.

Comments (0)
Add Comment