കോഴിക്കോട് 19കാരനും 15കാരിയും ഒരേ മരത്തില്‍ തൂങ്ങി മരിച്ചു

Jaihind Webdesk
Thursday, March 10, 2022

 

കോഴിക്കോട് : ബാലുശേരി കരുമലയിൽ 19 കാരനും 15 കാരിയും ഒരേ മരത്തിൽ തൂങ്ങി മരിച്ചു. കരുമല സ്വദേശി അഭിനവ്, താമരശേരി സ്വദേശി ശ്രീലക്ഷ്മി എന്നിവരാണ് മരിച്ചത്.

താമരശേരി അണ്ടോണ പുലോറ കുന്നുമ്മൽ ഗിരീഷ് ബാബുവിന്‍റെയും ബീനയുടെയും മകളാണ് ശ്രീലക്ഷ്മി. അഭിനവ് പനങ്ങാട് ചൂരക്കണ്ടി അനിൽ കുമാറിന്‍റെ മകനാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ടോള്‍ ഫ്രീ നമ്പര്‍: 1056)