കൊവിഡ് പ്രതിരോധം : കര്‍മ്മ സേന രൂപീകരിച്ച് കോണ്‍ഗ്രസ് ; ഗുലാം നബി ആസാദ് ചെയർമാന്‍

Jaihind Webdesk
Tuesday, May 11, 2021

 

ന്യൂഡല്‍ഹി : കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കര്‍മ്മ സേന രൂപീകരിച്ച് കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദാണ് 13 അംഗസമിതിയുടെ ചെയര്‍മാന്‍. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, സംഘടനാകാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, അംബിക സോണി, മുകുള്‍ വാസ്‌നിക്. പവന്‍കുമാര്‍ ബന്‍സല്‍, ജയറാം രമേശ്, രണ്‍ദീപ് സിങ് സുര്‍ജേവാല, മനീഷ് ചത്രത്ത്, ഡോ. അജോയ് കുമാര്‍, പവന്‍ ഖേര, ഗുര്‍ദീപ് സിംഗ് സാപ്പല്‍, ബി.വി ശ്രീനിവാസ് തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.