കൊട്ടിക്കയറി കൊട്ടിക്കൊലാശം; ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണം ഇന്നവസാനിക്കും

ഡല്‍ഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. കോണ്‍ഗ്രസ്,ബിജെപി, ജെജെപി, ആം ആദ്മി പാര്‍ട്ടി തുടങ്ങിയവര്‍ നേര്‍ക്കുനേര്‍ മത്സരിക്കുന്ന സംസ്ഥാനത്ത് വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. സംസ്ഥാനത്തെ 90 മണ്ഡലങ്ങളില്‍ ശനിയാഴ്ചയാണ് വോട്ടെടുപ്പ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവരായിരുന്നു പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന സംസ്ഥാനത്ത് ബിജെപി കടുത്ത ആശങ്കയിലാണ്. നേതാക്കളുടെ കൊഴിഞ്ഞു പോക്കും, ബിജെപിയെ വല്ലാതെ അലട്ടുന്നുണ്ട്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ മണ്ഡലങ്ങളില്‍ നേരിട്ട് എത്തിയായിരുന്നു പ്രചാരണം നടത്തിയത്. ബിജെപിയുടെ കര്‍ഷക വിരുദ്ധ നടപടികള്‍, ഗുസ്തി പ്രതിഷേധം, ജാതി സെന്‍സസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളുയര്‍ത്തി വോട്ടര്‍മാര്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലുകയാണ് കോണ്‍ഗ്രസ്.

ജാട്ട് സമുദായം എതിരായത്തോടെ ദലിത് അടക്കുമുള്ള മറ്റ് വിഭാഗങ്ങളുടെ വോട്ട് തേടിയാണ് ബിജെപി പ്രചാരണം.

Comments (0)
Add Comment