കോട്ടയത്ത് ടാങ്കർ ട്രെയിനിൽ തീപിടുത്തം; തീ പിടിച്ചത് ഇന്ധന ചോർച്ചയെ തുടർന്ന്

Jaihind Webdesk
Friday, September 14, 2018

കോട്ടയത്ത് ടാങ്കർ ട്രെയിനിൽ നിന്നും ഇന്ധന ചോർച്ചയെ തുടർന്ന് തീപിടുത്തം. വൈദ്യുതി ലൈനിൽ നിന്നും ചിതറിവീണ തീപ്പൊരികളിൽ നിന്നും തീപിടിച്ചതാകാമെന്നാണ് നിഗമനം.

ഫയർഫോഴ്സ് എത്തി തീയണച്ച ശേഷം ട്രെയിൻ യാത്ര തുടർന്നു. അതേസമയം തീപിടുത്തത്തിന് ശേഷം ഫയർഫോഴ്സിന്‍റെ സുരക്ഷാ പരിശോധന പൂർത്തീകരിക്കാതെയാണ് ട്രെയിൻ പോയതെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.