കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്‍റെ നിർമ്മാണം അന്തിമ ഘട്ടത്തിൽ

Jaihind Webdesk
Saturday, September 3, 2022

കോട്ടയം: കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്‍റെ നിർമ്മാണം അന്തിമ ഘട്ടത്തിൽ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ഫണ്ടിൽ നിന്ന് 1കോടി 88ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു.

ഇതോടെ കഴിഞ്ഞ കുറെ നാളുകളായി കോട്ടയത്തെ യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തിന് അറുതി വരികയാണ്. കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡ് നിർമ്മാണം പൂർത്തിയാക്കി ഓണസമ്മാനമായി യാത്രക്കാർക്ക് തുറന്നു കൊടുക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അറിയിച്ചു.