കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് കുഴഞ്ഞുവീണ് മരിച്ചു

 

കോട്ടയം: കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി മുൻ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റുമായ ജോബോയ് ജോർജ് (45) കുഴഞ്ഞുവീണു മരിച്ചു. കോട്ടയം നഗരത്തിലാണ് ജോബോയ് കുഴഞ്ഞുവീണ് മരിച്ചത്. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്‍റ്, കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ജോബോയ് ജോർജ് കോട്ടയത്തെ യുവ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്നു.

കോട്ടയം നഗരത്തിലെ മാർക്കറ്റിൽ പച്ചക്കറി വാങ്ങുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം. കുഴഞ്ഞുവീണത് കണ്ട് സമീപത്തുണ്ടായിരുന്നവർ ഉടൻതന്നെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കവിതയാണ് ഭാര്യ. മൂന്ന് മക്കൾ ഉണ്ട്. മൃതദേഹം ജില്ലാ ജനറൽ ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. കുറവിലങ്ങാട് സ്വദേശിയാണ് ജോബോയ് ജോർജ്.

Comments (0)
Add Comment