‘കൂളിമാട് യഥാർത്ഥ പഞ്ചവടിപ്പാലം; പിണറായി സർക്കാരിന്‍റെ വാർഷികം വട്ടപ്പൂജ്യം’; കെ മുരളീധരന്‍ എംപി

Jaihind Webdesk
Friday, May 20, 2022

 

പിണറായി സർക്കാറിന്‍റെ വാർഷികം വട്ടപ്പൂജ്യമെന്ന് കെ മുരളീധരൻ എംപി. നടക്കാത്ത കെ റെയിലാണോ നേട്ടമെന്നും അദ്ദേഹം ചോദിച്ചു. കൂളിമാട് പാലം ആണ് യഥാർത്ഥ പഞ്ചവടി പാലം.  പാലം തകർന്ന സംഭവത്തില്‍ ജുഡീഷ്യൽ അന്വേഷണം നടത്തണം. കൂളിമാട് പാലത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ കേസെടുത്തതെന്നും കെ മുരളീധരൻ പറഞ്ഞു.