കൊങ്കൺ പാതയിൽ ഇന്ന് തുറന്നേക്കും

Jaihind News Bureau
Friday, August 30, 2019

കൊങ്കൺ പാതയിൽ ഇന്ന് തുറന്നേക്കും. വൈകുന്നേരത്തോടെ പൂർണതോതിൽ ട്രെയിൻ ഗതാഗതം ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി റെയിൽവെ അറിയിച്ചു. മണ്ണിടിച്ചിലിൽ ട്രെയിൻ ഗതാഗത യോഗ്യമല്ലാതായതോടെയാണ് പാത അടച്ചത്.

മണ്ണിടിഞ്ഞ് വീണ് തകരാറിലായി മംഗളൂരു കുലശേഖരയിൽ 400 മീറ്റർ സമാന്തരപാത ഇതിനോടകം നിർമ്മിച്ചു. പാത ബലപ്പെടുത്തൽ ജോലികൾ കൂടെ തുടരുന്നതിനിടെ ഇന്ന് വൈകുന്നേരത്തോടെ പാത തുറന്ന് കൊടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ദക്ഷിണ റയിൽവേ.

യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് എറണാകുളത്തിനും മംഗളൂരുവിനും ഇടയിൽ പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്നും റെയിൽവെ അറിയിച്ചു. രാവിലെ 10.50 ന് എറണാകുളത്ത് നിന്നും പുറപ്പെടുന്ന ട്രയിൻ വൈകുന്നേരം എഴുമണിക്ക് മംഗളൂരുവിൽ എത്തിച്ചേരും. കൊച്ചുവേളി നേത്രാവതി ലോകമാന്യതിലക് എക്‌സ്പ്രസ് പതിവുപോലെ സർവീസ് നടത്തും. അത്സമയം സർവീസ് നടത്തേണ്ട കൊച്ചുവേളി ഡെറാഡൂൺ, കൊച്ചുവേളി ഇൻഡോർ, തിരുവനന്തപുരം നിസാമുദീൻ രാജധാനി, എറണാകുളം പൂനെ, എറണാകുളം നിസാമുദീൻ, മംഗള എക്‌സ്പ്രസ് എന്നീ ട്രെയിനുകൾ റദ്ദാക്കി.