‘യുഡിഎഫിന്‍റെ സ്ഥാനാർത്ഥികള്‍ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരേപ്പോലെ തലയെടുപ്പുള്ളവർ’: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

 

കൊല്ലം: നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരെ പോലെ തലയെടുപ്പുള്ള സ്ഥാനാർത്ഥികളെയാണ് യുഡിഎഫ് ഇക്കുറി എല്ലാ മണ്ഡലങ്ങളിലും ഇറക്കിയിരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സ്ഥാനാർത്ഥിപ്പട്ടിക കണ്ടതോടെ ഇരുപതിൽ 20 സീറ്റും നൽകുവാൻ ജനങ്ങൾ തയാറായിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Comments (0)
Add Comment