‘രാഷ്ട്രീയ ഉന്നതര്‍ക്ക് ഒന്നില്‍ കൂടുതല്‍ വീടുകളുണ്ട് , സർക്കാർ സംസാരിക്കേണ്ടത്  പ്രമാണികളുമായല്ല , ഇരകളുമായാണ് ‘: കെ റെയിലിനെതിരെ നാട്ടുകാർ

Jaihind Webdesk
Wednesday, January 5, 2022

കൊല്ലം :കെ റെയില്‍ പദ്ധതിക്കെതിരെ വലിയ പ്രതിഷേധവും വിമർശനവുമായി ഭൂവുടമകള്‍ രംഗത്ത്. ‘വീടും ഭൂമിയും നഷ്ടപ്പെടുന്നതിന്‍റെ വേദന അനുഭവിക്കുമ്പോള്‍ മാത്രമേ അറിയൂ. അവനവന്‍റെ കിടപ്പാടം നഷ്ടപ്പെടുമ്പോഴേ വേദന അറിയൂ. രാഷ്ട്രീയ ഉന്നതര്‍ക്ക് ഒന്നില്‍ കൂടുതല്‍ വീടുകളുണ്ട്. അവർ‌ക്കു വിദേശരാജ്യങ്ങളിലും മറ്റും വീടുകളുമുണ്ട്. അവര്‍ക്ക് സ്ഥലം പോകുന്നതിന്‍റെ വേദന അറിയാന്‍ കഴിയില്ല. ഞങ്ങളെ പെരുവഴിയിലാക്കരുത്- വീട്ടമ്മ പറഞ്ഞു

നഷ്ടപരിഹാര പാക്കേജ് വെറും കബളിപ്പിക്കലാണ്. സർക്കാർ സംസാരിക്കേണ്ടത്  പ്രമാണികളുമായല്ല , ഇരകളുമായാണ്. പ്രമാണികളുമായി സംസാരിച്ചിട്ട് ഒരു കാര്യവുമില്ല. സിപിഎമ്മിനു വേണ്ടി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്നവര്‍ വരെ പ്രതിഷേധവുമായി രംഗത്തുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

കഴിഞ്ഞമാസം സര്‍വേ നടപടികള്‍ക്കെതിരെ ആത്മഹത്യാഭീഷണി മുഴക്കി പ്രതിഷേധിച്ച കൊല്ലം കൊട്ടിയം മേഖലയിലുള്ളവരാണ് നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത്.