ഭാര്യയെയും മകളെയും കൊലപ്പെടുത്തി ​ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു; മകൻ ​ഗുരുതരാവസ്ഥയിൽ

 

കൊല്ലം: കൊല്ലം പരവൂരിൽ ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ജീവനൊടുക്കുവാൻ ശ്രമിച്ച ഗൃഹനാഥനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരവൂർ പൂതക്കുളം കൃഷിഭവന് സമീപം താമസിക്കുന്ന പ്രീതയും 14 വയസുള്ള മകൾ ശ്രീനന്ദയുമാണ് മരിച്ചത്. ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ മകൻ ശ്രീരാ​ഗും (17) കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ശ്രീജുവാണ് ഭാര്യയേയും മക്കളെയും കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിച്ചു.

ഭാര്യക്കും മകൾക്കും വിഷം നൽകിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കടബാധ്യതയാണ് ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് ശ്രീജുവിനെ നയിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. മരിച്ച പ്രീത പൂതക്കുളം സഹകരണബാങ്കിലെ ആർഡി സ്റ്റാഫാണ്.

Comments (0)
Add Comment