കൊല്ലം ഏരൂരിൽ അമ്മയും മക്കളും കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു


കൊല്ലം: ഏരൂരിൽ അമ്മയും രണ്ടു മക്കളും കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ആത്മഹത്യയ്ക്കു ശ്രമിച്ചവരിൽ മകൻ മുങ്ങി മരിച്ചു. ഏരൂർ ഇരണൂർകരിക്കം സ്വദേശി അഖിൽ ആണ് മരിച്ചത്. 21 വയസായിരുന്നു. കിണറ്റിലെ പൈപ്പിൽ പിടിച്ചു കിടന്ന അമ്മയേയും 14 വയസുള്ള മകളെയും നാട്ടുകാർ രക്ഷപ്പെടുത്തി. പരിക്കേറ്റ അമ്മയെയും മകളെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്ന് സൂചന.v

Comments (0)
Add Comment