അമരാവതി: ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലെ കൊടുമൂർ നിയമസഭ മണ്ഡലത്തിൽ നിന്നുള്ള മുൻ എംഎൽഎയും, വൈഎസ്ആർസിപി നേതാവുമായ പരിഗേല മുരളീകൃഷ്ണ കോണ്‍ഗ്രസില്‍ ചേർന്നു. ആന്ധ്രപ്രദേശ് പിസിസി പ്രസിഡന്‍റ് വൈ.എസ്. ശർമിളയുടെ സാന്നിധ്യത്തിലാണ് മുരളീകൃഷ്ണ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.
കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലെ വൈഎസ്ആർസിപിയുടെ സിറ്റിംഗ് എംഎൽഎ ആർതർ ടോഗുരുവും കോൺഗ്രസിൽ ചേർന്നിരുന്നു. നന്ദ്യാൽ ജില്ലയിലെ നന്തിക്കോട്ടുകൂർ നിയമസഭ മണ്ഡലത്തിൽ നിന്നുള്ള എംഎല്‍എ ആണ് ടോഗുരു.