ടിപി കൊലക്കേസ് പ്രതി കൊടി സുനി CPMകാരനെന്ന് മുഖ്യമന്ത്രിയും അല്ലെന്ന് കോടിയേരിയും; പാര്‍ട്ടിയെ വെട്ടിലാക്കി നേതാക്കള്‍

Jaihind Webdesk
Tuesday, February 19, 2019

ടിപി കൊലക്കേസ് പ്രതി കൊടി സുനി സിപിഎം അനുഭാവി ആണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെയും അല്ലെന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെയും വ്യത്യസ്ത അഭിപ്രായങ്ങള്‍ വന്നതോടെ വെട്ടിലായത് പാര്‍ട്ടിയാണ്. നിയമസഭയില്‍ എന്‍.ഷംസുദ്ദീന്‍ എംഎല്‍എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാ മൂലം നല്‍കിയ മറുപടിയില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി കൊടി സുനി പാര്‍ട്ടി അനുഭാവിയാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

കൊടി സുനിയുടെ രാഷ്ട്രീയ ബന്ധം ഔദ്യോഗികമായി സര്‍ക്കാര്‍ തന്നെ സഭയില്‍ സ്ഥീകരിച്ചിട്ടുള്ള സാഹചര്യത്തിലും കൊടി സുനി പാര്‍ട്ടികാരനല്ലെന്നും കൊടിയുടെ പേര് ഉള്ളത് കൊണ്ട് അയാള്‍ നേതാവായി മാറില്ലെന്നുമാണ് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. കുഞ്ഞനന്തന്റെ പേരില്‍ യുഡിഎഫ് കള്ളക്കേസ് ഉണ്ടാക്കിയതാണെന്നും കോടിയേരി ആരോപിച്ചിരുന്നു.

ടി പി കേസിലെ സംസ്ഥാന നേതൃത്വത്തിന്‍റെ ഇടപെടലുകള്‍ മൂടാനായി പ്രാദേശിക നേതൃത്വത്തിന്‍റെ ചുമലില്‍ കുറ്റംകെട്ടിവച്ച് ഒഴിഞ്ഞുമാറിയതുപോലെതന്നെ പെരിയ കേസിലും ലോക്കൽ കമ്മറ്റി അംഗത്തെ ബലിയാടാക്കി സംസ്ഥാന നേതൃത്വം തലയൂരാൻ ശ്രമിക്കുകയാണെന്ന ആരോപണവും ശക്തമാണ്.

കൊല ആസൂത്രണം ചെയ്ത് അത് നടപ്പാക്കുന്നതും പ്രതികളാരെന്ന് തീരുമാനിക്കുന്നതും പിന്നീട് അവര്‍ക്ക് വേണ്ട സൗകര്യങ്ങൾ ഏർപ്പാട് ചെയ്യുന്നതും അവര്‍ക്കായി കേസു നടത്തുന്നതും രക്ഷിക്കുന്നതുമെല്ലാം രാഷ്ട്രീയപകയുടെ കണക്കുപുസ്തകം സൂക്ഷിക്കുകയും കണക്ക് തീര്‍ക്കുകയും ചെയ്യുന്ന പാർട്ടിനേതൃത്വം തന്നെ. ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്ന വാക്യവും കൃത്യമായി പാലിക്കുന്നു…. നിഷ്ഠൂരമായി കൊലചെയ്യുകയും പിന്നീട് മനുഷ്യസ്നേഹവും നവോദ്ധാനവും പറയുകയും…