ജലീലിനെ തള്ളി കോടിയേരി; മാര്‍ക്ക് ദാന വിവാദം പാര്‍ട്ടി പരിശോധിക്കും

Jaihind Webdesk
Saturday, October 19, 2019

തിരുവനന്തപുരം: മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിനെ പിന്തുണയ്ക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവം പാര്‍ട്ടി പരിശോധിക്കുമെന്ന് കോടിയേരി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരായ മന്ത്രി ജലീലിന്റെ ആരോപണത്തിലും കോടിയേരി അതൃപ്തി പ്രകടിപ്പിച്ചു. നേതാക്കളുടെ കുടുംബാംഗങ്ങളെ ആരോപണത്തിലേക്ക് വലിച്ചിഴക്കാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ലെന്ന് കോടിയേരി പറഞ്ഞു.
മാര്‍ക്ക്ദാന വിവാദം പാര്‍ട്ടി പരിശോധിക്കുമെന്ന് കോടിയേരി പറഞ്ഞു. ഇക്കാര്യത്തില്‍ മുന്‍വിധിയില്ല. മാര്‍ക്കുദാന തീരുമാനം എംജി സര്‍വകലാശാല വൈസ് ചാന്‍സലറുടേതാണ്. വിസിയുടെ തീരുമാനം അദാലത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു. മോഡറേഷന്‍ നല്‍കാന്‍ വിസിക്ക് അധികാരമുണ്ട്. മോഡറേഷനാണ് മാര്‍ക്ക് ദാനമായി ചിത്രീകരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.