‘കോടിയേരിക്കും ഭാര്യയ്ക്കും കാര്യങ്ങള്‍‌ അറിയാം’ : കോടിയേരിയെ തള്ളി പരാതിക്കാരി

Jaihind Webdesk
Saturday, June 22, 2019

Kodiyeri Balakrishnan

മകന്‍ ബിനോയിക്കെതിരായ ലൈംഗിക പീഡനപരാതിയുടെ വിശദാംശങ്ങള്‍‍ അറിയില്ലെന്ന കോടിയേരിയുടെ വാദം തള്ളി പരാതിക്കാരിയായ യുവതി. യുവതി തന്നോട് പരാതിപ്പെട്ടിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അറിയുന്നത് കേസ് വന്നപ്പോഴായിരുന്നു എന്നുമാണ് കോടിയേരി പറഞ്ഞത്. എന്നാല്‍ ഇതിനെ തള്ളി പരാതിക്കാരി തന്നെ രംഗത്തെത്തി.

ഒത്തുതീർപ്പിനായി ബിനോയിയുടെ അമ്മ വിനോദിനി മുംബൈയിലെത്തി തന്നെ കണ്ടിരുന്നു എന്ന് വെളിപ്പെടുത്തലുമായി യുവതി രംഗത്തെത്തി. പരാതിയെക്കുറിച്ച് കോടിയേരി ബാലകൃഷ്ണനെ അറിയിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കളും വ്യക്തമാക്കി. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ കോടിയേരി തയാറായില്ലെന്നും ഇതിന്‍റെ പേരിൽ ബിനോയ് ഭീഷണിപ്പെടുത്തിയതായും ബന്ധുക്കൾ പറഞ്ഞു.

പരാതിക്കാരിയുടെ വെളിപ്പെടുത്തലോടെ സംഭവത്തെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന കോടിയേരിയുടെ വാദം പൊളിയുകയാണ്.[yop_poll id=2]