ശബരിമലയില്‍ ഭക്തജനങ്ങൾ അനുഭവിക്കുന്ന ദുരിതം ലോക്സഭയില്‍ അവതരിപ്പിച്ച് കൊടിക്കുന്നിൽ സുരേഷ്

 

ന്യൂഡൽഹി: മണ്ഡലകാലത്ത് ഭക്തജനങ്ങളുടെ തിരക്ക് ക്രമാതീതമായി വർധിച്ചിട്ടും മാളികപ്പുറങ്ങൾ ഉൾപ്പെടെയുള്ള ഭക്തർ ഇരുപത് മണിക്കൂറോളം നീളുന്ന ക്യൂവിൽ ഭക്ഷണം പോലുമില്ലാതെ നരകയാതന അനുഭവിച്ചു കൊണ്ടിരിക്കുന്ന സാഹചര്യം കൊടിക്കുന്നില്‍ സുരേഷ് എംപി പാർലമെന്‍റിൽ അവതരിപ്പിച്ചു.

11 വയസ് മാത്രമുള്ള മാളികപ്പുറം ക്യൂവിൽ നിന്ന് കുഴഞ്ഞു വീണു മരിച്ചിട്ടു പോലും സംസ്ഥാന സർക്കാർ നിഷ്ക്രിയമായി നിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. ഭക്തരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പ് വരുത്തണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ലോക്സഭയിൽ ശൂന്യ വേളയിൽ അവതരിപ്പിച്ച പ്രമേയത്തിൽക്കൂടി സർക്കാരിനോട് ആവശ്യപ്പെട്ടു.

Comments (0)
Add Comment