രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം; മോദി സർക്കാരിന്‍റെ പരാജയങ്ങളുടെ മേൽ വാക്കുകൾ കൊണ്ട് നടത്തിയ മിനുക്ക് പണികൾ നിറഞ്ഞ പ്രസംഗം മാത്രമെന്ന് കൊടിക്കുന്നിൽ സുരേഷ്

ന്യൂ ഡൽഹി : മോദി സർക്കാരിന്‍റെ കഴിഞ്ഞ പത്ത് വർഷത്തെ പരാജയങ്ങളുടെ മേൽ വാക്കുകൾ കൊണ്ട് നടത്തിയ മിനുക്ക് പണികൾ നിറഞ്ഞ പ്രസംഗം മാത്രമായിരുന്നു രാഷ്ട്രപതിയുടെതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ നിർമാണം സ്വാതന്ത്ര്യത്തിന്‍റെ അനശ്വര കാലഘട്ടത്തിന്‍റെ തുടക്കത്തിലാണ് എന്ന് പറഞ്ഞ രാഷ്ട്രപതി ഓർക്കേണ്ടത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആൾക്കൂട്ട അക്രമങ്ങൾ, ദളിത് പീഡനങ്ങൾ , മുസ്ലിം ക്രിസ്ത്യൻ ന്യൂനപക്ഷ പീഡനങ്ങൾ കൊണ്ടും കുപ്രസിദ്ധി നേടിയ കാലമാണ് അനശ്വര കാലഘട്ടം എന്ന വിശേഷണത്തിലൂടെ വെള്ള പൂശാൻ ശ്രമിച്ചതെന്നും എം പി കൂട്ടിച്ചേർത്തു. പട്ടിക വർഗ്ഗ വിഭാഗത്തിൽപെട്ട രാഷ്ട്രപതിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കേണ്ട പാർലമെന്‍റ് മന്ദിരം പോലും ജാതീയ ചേരിതിരിവിന്‍റെ ഉദാഹരണമായി മാറിയതായും അദ്ദേഹം കുറ്റപ്പെടുത്തി.

Comments (0)
Add Comment