ഉമ്മൻചാണ്ടി മൽസരിക്കണമോ എന്ന കാര്യം അദ്ദേഹം തീരുമാനിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ്

Jaihind Webdesk
Saturday, January 26, 2019

Kodikkunnil-suresh-MP

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി മൽസരിക്കണമോ എന്ന കാര്യം അദ്ദേഹം തീരുമാനിക്കുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ്. കേരളത്തിലാണോ കേന്ദ്രത്തിലാണോ ഇനി പ്രവർത്തിക്കേണ്ടത് എന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള പൂർണ സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. ഉമ്മൻചാണ്ടി ഇത്തവണ മൽസരിക്കണം എന്ന അഭിപ്രായമാണ് തനിക്കും കെപിസിസി നേതൃത്വത്തിനുമുള്ളത്. കെ.സി. വേണുഗോപാൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിസ്ഥാനത്ത് എത്തിയത് സ്ഥാനാർത്ഥിത്വത്തിന് തടസമാകില്ലെന്നും കൊടിക്കുന്നിൽ സുരേഷ് ആലപ്പുഴയിൽ പറഞ്ഞു.