കൊടിക്കുന്നിൽ സുരേഷ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Jaihind Webdesk
Monday, April 1, 2019

മാവേലിക്കര നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് ആലപ്പുഴ ജില്ലാ കളക്ടർ സുഹാസ് മുൻപാകെ പത്രിക നൽകി. രാവിലെ ന്യൂ ബസാറിലെ നെഹ്‌റു ഭവനിൽ നിന്നും യു.ഡി.എഫ് പ്രവർത്തകർക്കും നേതാക്കൾക്കുമൊപ്പം പ്രകടനമായി കലക്ടറേറ്റിലെത്തിയാണ് പത്രിക നൽകിയത്. യു ഡഎഫ് നേതാക്കളായ പി.സി വിഷ്ണുനാഥ്, എം.മുരളി, കെ.പി ശ്രീകുമാർ തുടങ്ങിയവർ സ്ഥാനാർത്ഥിക്ക് ഒപ്പമുണ്ടായിരുന്നു. സംസ്ഥാനത്ത് യു ഡി എഫിന് അനുകൂല തരംഗമുണ്ടെന്നും രാഹുൽ ഗാന്ധിയുടെ വരവോടെ 20 മണ്ഡലങ്ങളിലും വൻ വിജയം നേടാൻ അനായാസം കഴിയുമെന്നും കൊടിക്കുന്നിൽ പറഞ്ഞു[yop_poll id=2]