തിരുവനന്തപുരം : സംഘപരിവാറിന്‍റെ ഹിന്ദുരാഷ്ട്ര അജണ്ടയ്ക്ക് മറുപടി ഡോ. ബി.ആർ അംബേദ്കറിന്‍റെ ഭരണഘടന എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് രാജ്ഭവന് മുന്നില്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ ഉപവാസം ആരംഭിച്ചു. രാവിലെ തമിഴ്‌നാട്ടിലെ പ്രമുഖ ദളിത് എം.പി തിരുമാളവൻ ഉദ്ഘാടനം ചെയ്തു.വിടുതലൈ സിരുത്തൈ കക്ഷി ചെയര്‍മാന്‍ ഡോ. കെ ജയകുമാര്‍ എം.പിയും ഫോർവേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു. സമാപന സമ്മേളനത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ പങ്കെടുക്കും. വെള്ളയമ്പലത്തെ അയ്യൻകാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തിക്കൊണ്ടാണ് സമരം ആരംഭിച്ചത്.
ഹിന്ദു രാഷ്ട്ര അജണ്ടയ്ക്ക് മറുപടി അംബേദ്ക്കറിന്‍റെ ഭരണഘടന എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് രാജ്ഭവനിൽ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ഏകദിന ഉപവാസ സമരം നടക്കുന്നത്. കൊടിക്കുന്നിൽ സുരേഷ് എം.പി, ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റും മുൻ എം.എൽ.എയുമായ കെ.കെ ഷാജു, തമിഴ്‌നാട്ടിലെ എം.പിമാരായ തിരുമാമാളവൻ, കെ ജയകുമാർ തുടങ്ങിയവർ ചേർന്ന് അയ്യൻകാളി പ്രതിമയിലും അംബേദ്കർ ചിത്രത്തിലും പുഷ്പാർച്ചന നടത്തികൊണ്ടാണ് സമരം ആരംഭിച്ചത്.
ഇന്ത്യൻ ഭരണഘടനയെ തകർക്കാൻ അനുവദിക്കില്ല എന്ന മുന്നറിയിപ്പ് നൽകുന്ന സമരമാണ് രാജ്ഭവന് മുന്നിൽ നടക്കുന്നത് എന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. തമിഴ്നാട്ടിലെ പ്രമുഖ ദളിത് നേതാവ് തിരുമാളവൻ എം.പി സമരം ഉദ്ഘാടനം ചെയ്തു. തമിഴ്നാട് വിടുതലൈ കക്ഷി ചെയർമാൻ ഡോ. കെ ജയകുമാർ എം.പി, ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി ദേവരാജൻ, കെ.പി.സി.സി വൈസ് പ്രസിഡന്‍റ് മൺവിള രാധാകൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു.